യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും റഷ്യയുമായി യുഎസ് ചർച്ചകൾ പുനഃസ്ഥാപിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാർ ഇ ലാഗോ എസ്റ്റേറ്റിൽ നിന്നാണ് ട്രംപ് പുടിനുമായി സംസാരിച്ചത്.
യുക്രെയ്‌നുമായുള്ള സംഘർഷം ഒരു തീരുമാനവും ആകാതെ നിൽക്കുന്ന സാഹചര്യത്തിൽ, ചർച്ചകൾക്ക് മധ്യസ്ഥത നിൽക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചു.നേരത്തെ, പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ട്രംപുമായി ചർച്ച നടത്തിയിരിക്കുന്നു. ഇലോൺ മസ്ക്കായിരുന്നു മധ്യസ്ഥനെന്ന് റിപ്പോർട്ടുണ്ട്. ട്രംപിന്റെ തിരിച്ചുവരവിനെ റഷ്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പ്രചാരണ കാലയളവിലെല്ലാം റഷ്യ യുക്രെയ്ൻ സംഘർഷം പരിഹരിക്കുമെന്ന് തന്നെയായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
ALSO READ; ഡ്രോൺ ആക്രമണ ഭീഷണി; ഭൂഗർഭ ബങ്കറിലേക്ക് താമസം മാറ്റി നെതന്യാഹു
അതേസമയം, യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബുധനാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിര്‍ണായക തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് അധികാരം ക്രമാനുഗതമായി കൈമാറ്റം ചെയ്യുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here