പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭയുടെ 264ാം സമ്മേളനത്തിനും തുടക്കമാകും

പാർലമെൻറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും.

ALSO READ: പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ല: ജില്ലാ കളക്ടര്‍

കേന്ദ്രസര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള പ്രധാന പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും വിവരണം രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടാകും. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചകളും ഇരുസഭകളിലുമുണ്ടാകും.

ALSO READ: പലസ്തീനിയൻ സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഇസ്രയേൽ ആർമി നായ; വീഡിയോ ദൃശ്യങ്ങൾ ചോർന്നു

അതേസമയം പതിനെട്ടാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്. പ്രതിപക്ഷശബ്ദം എതിര്‍ക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അതിനാലാണ് മത്സരിച്ചതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. ഓം ബിര്‍ള വീണ്ടും സ്പീക്കറായി എത്തിയത് സഭയുടെ ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News