ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസാക്കിയ യൂണിഫോം സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡ് നിയമസഭ ബില്ല് പാസാക്കിയത്.
ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചതോടെയാണ് സംസ്ഥാനത്ത് നിയമം പ്രാബല്യത്തിലായത്. വിവാഹം, വിവാഹ മോചനം, സ്വത്ത് കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്തന്നതാണ് നിയമം.
Also Read : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 17 ക്രെയിനുകള്‍ കൂടി ചൈനയില്‍ നിന്ന് ഉടനെത്തും
പ്രത്യേക നിയമസഭാ സമ്മേല്‍ച്ചായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബില്ല് അവതരിപ്പിച്ചത്. ബില്ല് പാസായതിന് പിന്നാലെ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയ്ക്ക് വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here