എ ഐ ചിത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളിൽ പലപ്പോഴും നമുക്ക് തെറ്റുപറ്റാറുമുണ്ട്. എന്നാൽ ഫേക്ക് ചിത്രങ്ങളും പൂർണമായും എ ഐ നിർമിത ചിത്രങ്ങളും ഒരുപാട് തെറ്റിദ്ധാരണകൾക്ക് വഴി തെളിക്കുന്നതാണ്. ദുരുദ്ദേശത്തോടെ നിര്‍മിച്ചതല്ലെങ്കിലും ചില ചിത്രങ്ങള്‍ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ആളുകള്‍ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. എ ഐ ചിത്രങ്ങൾ തിരിച്ചറിയുക എന്നത് അതുകൊണ്ട് തന്നെ അത്യാവശ്യമാണ്. എ ഐ ചിത്രങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ സംബന്ധിച്ച് പ്രെസ് ഇൻഫർമേഷൻ ബ്യുറോ അടുത്തിടെ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
Also Read: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും
എ ഐ ചിത്രങ്ങളിൽ തെളിയാൻ സാധ്യതയുള്ള അസ്വാഭാവികതകളെ കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് പ്രധാനം. ചിത്രത്തിലെ മനുഷ്യരുടെ വിരലുകളുടെ എണ്ണം, വസ്ത്രങ്ങൾ പോലുള്ള വസ്തുക്കളിലെ അസ്വാഭാവികതകൾ, മനുഷ്യരുടെ കണ്ണ്, മൂക്ക്, ചിരി പോലുള്ളവ, ചുറ്റുമുള്ള വസ്തുക്കൾ, മുഖഭാവം, അസ്വാഭാവികമായ കാലാവസ്ഥ, വെളിച്ചം, മഴ എന്നിവയിലൂടെയും നമുക്ക് എ ഐ ചിത്രങ്ങളെ തിരിച്ചയറിയാനാകും. വസ്തുക്കളുടെ സ്ഥാനങ്ങളിലും എ ഐ ചിത്രങ്ങളിൽ അസ്വാഭാവികത ഉണ്ടാകാമെന്നും പി ഐ ബി പങ്കുവച്ച വിഡിയോയിൽ പറയുന്നു.
Also Read: ലോകമെമ്പാടും ജോസേട്ടായി തരംഗം; 17.3 കോടിയുടെ രൂപയുടെ ആഗോള കളക്ഷൻ
Become an image detective! Spot AI-generated images like a pro!
Watch this video to find out how to look for the details while identifying any AI-generated images#PIBFactcheck @MIB_India
@DDNewslive pic.twitter.com/uGFEIILmcQ— PIB Fact Check (@PIBFactCheck) May 20, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here