ഒടുവില്‍ മൗനം വെടിയുന്നു: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ വാര്‍ത്താസമ്മേളനം മൂന്ന് മണിക്ക്

amma

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന അമ്മയുടെ പ്രതികരണം ഉടന്‍ പുറത്ത് വരും.  ഇന്ന് മൂന്ന് മണിക്ക് അമ്മയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകും. ജനറല്‍ സെക്രെട്ടറി സിദ്ദിക്ക് ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹേമാ കമ്മിറ്റിയിലെ ചില ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടും അമ്മ യാതൊന്നും പ്രതികരിച്ചിരുന്നില്ല. ഇതില്‍ വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് താരസംഘടന മൗനം വെടിയുന്നത്.

ALSO READ: എന്തിന് കേരളത്തോട് മാത്രം ഈ ക്രൂരത? വയനാടിനെ തഴഞ്ഞ പ്രധാനമന്ത്രി ത്രിപുരയ്ക്ക് 40 കോടി പ്രഖ്യാപിച്ചു

അതേസമയം അമ്മ നല്‍കുന്ന പ്രതികരണത്തില്‍ പ്രതീക്ഷയില്ലെന്ന് ഡബ്ല്യുസിസി അംഗം
ദീദി ദാമോദരന്‍ പ്രതികരിച്ചു. ‘ഇത്ര നേരവും പ്രതികരിച്ചില്ല.ഒന്ന് അന്വേഷിക്കാന്‍ പോലും തയാറായില്ല.കലാകാരന്മാര്‍ ഇതുവരെ മിണ്ടാതിരുന്നു’- ദീദീ ദാമോദരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News