‘പാർവതിക്ക് മുൻപുള്ള ഉദാഹരണം ഞാനല്ലേ’- ബഹിഷ്കരണം ഞാനും നേരിട്ടുണ്ടെന്ന് പൃഥ്വിരാജ്

prithvi

സിനിമ മേഖലയിൽ ഒരിക്കൽ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ തനിക്കും ബഹിഷ്ക്കരണം നേരിടേണ്ടി വന്നിട്ടുണ്ട് നടൻ പൃഥ്വിരാജ്. ‘പാർവതിക്ക് മുൻപുള്ള ഉദാഹരണം ഞാനല്ലേ?’ എന്നും അദ്ദേഹം ചോദിച്ചു. തലപ്പത്തിയിരിക്കുന്നവരിൽ നിന്നും ഇത്തരം ബഹിഷ്കരണം നേരിടേണ്ടി വരുമ്പോൾ അത് പ്രതിഫലിക്കുന്നത് നിരോധനം ആയിട്ടാണെന്നും താരം  മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ;ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടുന്നതെന്തിന്, A.M.M.Aയ്ക്ക് വീഴ്ച പറ്റി: പൃഥ്വിരാജ്

‘സംഘടിതമായി ഒരാളുടെ തൊഴിൽ അവസരം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിനെതിരെ ശക്തമായി എതിർക്കണം. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കും ഇല്ല.’ – പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ; അടിച്ചുപറത്തി…ബോളല്ല, ഹെൽമറ്റ്; ക്രീസിൽ കലിതുള്ളിയ കാർലോസിന്റെ വീഡിയോ വൈറൽ

സിനിമ മേഖലയിൽ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാന്‍ തനിക്ക് കഴിയില്ല എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടലൊന്നുമില്ലെന്നും താരം പറഞ്ഞു. ആരോപണങ്ങള്‍ നേരിട്ടവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണം.  ഇനി ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായാല്‍ അത്തരം ആരോപണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകണം എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News