‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’യ്ക്ക് എതിരല്ല’; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയുമില്ലെന്ന് സിദ്ദിഖ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒടുവില്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ.  ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്കെതിരല്ലെന്നും സ്വാഗതം ചെയ്യുന്നതായും ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഒളിച്ചോടിയതല്ലെന്നും അമ്മ ഷോയുടെ റിഹേഴ്‌സലിന്റെ തിരക്കിലായതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയുമില്ലെന്നും സിദ്ദിഖ് പറഞ്ഞു. റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കണെമെന്നും മലയാള സിനിമ തൊഴില്‍ മേഖലയെ അധിക്ഷേപിക്കരുതെന്നും സിദ്ദിഖ് പറഞ്ഞു. ഒരു സിനിമയില്‍ ആര് അഭിനയിക്കണമെന്ന് എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കും. ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാന്‍ കഴിയില്ല’- സിദ്ദിഖ് പറഞ്ഞു.

ALSO READ: ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പറഞ്ഞു. സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴിൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല. പവർ ഗ്രൂപ്പ് ഉള്ളതായി അറിവില്ല. പവർ ഗ്രൂപ്പ് ആരാണെന്ന് തങ്ങൾക്കറിയില്ല. ഒരു സിനിമയിൽ ആര് അഭിനയിക്കണം എന്ന് എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കും? ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Also Read- ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെറ്റ് പറ്റി എന്ന അഭിപ്രായം അമ്മയ്ക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പൊലീസ് അന്വേഷണത്തെ അമ്മ ഭയക്കുന്നില്ല. അന്വേഷണം നടക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തരുത്. ലൈംഗിക അതിക്രമ പരാതിയല്ല അമ്മയ്ക് ലഭിച്ചിരിക്കുന്നത്. പ്രതിഫലം കൃത്യമായി കിട്ടാത്തതു സംബന്ധിച്ചാണ് പരാതി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News