വന്ദേ ഭാരത് ഉദ്ഘാടനത്തിന് ആളെ കൂട്ടാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം

വന്ദേ ഭാരത് ഉദ്ഘാടനത്തിന് ആളെ കൂട്ടാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം ചെലുത്തി മേലുദ്യോഗസ്ഥർ. ഓരോ സ്റ്റേഷനിലും ലക്ഷങ്ങൾ ചിലവഴിച്ച് കലാപരിപാടികൾ സംഘടിപ്പിക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനുള്ള തുക ഇവർ കണ്ടെത്തണം. സ്വീകരണ കേന്ദ്രങ്ങളിൽ രണ്ടായിരത്തിലധികം ആളുകളെ എത്തിക്കണം എന്നുള്ളതാണ് റെയിൽവേ ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതോടെ ആളെ കൂട്ടാനുള്ള ഓട്ടത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.

അതേസമയം, വന്ദേ ഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവർ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കും യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുക. ടിക്കറ്റ് ബുക്കിങ് സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

മലബാർ എക്‌സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയിൽ ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമേ സർവീസ് നടത്തൂ. പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നാകും. നാഗർകോവിൽ – കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സർവീസ് നിർത്തും. കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സർവീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News