കൃത്യമായ വ്യായാമക്കുറവും ഭക്ഷണക്രമത്തിലെ മാറ്റവും നിരവധി ജീവിതശൈലി രോഗങ്ങളാണ് വരുത്തി വയ്ക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗമായി കൊളസ്‌ട്രോൾ മാറിയിരിക്കുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം രക്ഷ നേടാൻ കഴിയും. ദൈനംദിന ഭക്ഷണക്രമത്തിൽ ചില പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ മതി. ചീര, ബീറ്റ്റൂട്ട്, ക്യാരറ്റ്, കോളിഫ്ലവർ, വെണ്ടയ്ക്ക, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ALSO READ: മോദിയുടെ സന്ദര്‍ശനം: കൊച്ചിയിലെത്തുന്ന ജനങ്ങള്‍ അറിയാന്‍, ഗതാഗത നിയന്ത്രണം ഇങ്ങനെ…
ചീരയിൽ അടങ്ങിയിരിക്കുന്ന ഫൈബർ, വിറ്റാമിൻ തുടങ്ങിയവ കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ബീറ്റ്റൂട്ട്, ക്യാരറ്റ്, കോളിഫ്ലവർ, വെണ്ടയ്ക്ക, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിവിധതരം വിറ്റാമിനുകൾ ശരീരത്തിലുള്ള അമിത കൊളസ്‌ട്രോൾ ഇല്ലാതാക്കും.
ALSO READ: വാക്കുപാലിച്ച് സർക്കാർ; ഇടുക്കിയിലെ കുട്ടികർഷകർക്ക് അഞ്ച് പശുക്കളെ കൈമാറി ജെ ചിഞ്ചുറാണി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here