കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായ മോട്ടോറാഡ് R 12 നയന്‍T, R12 എന്നീ മോഡലുകള്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു. 20,90,000 രൂപയാണ് ബിഎംഡബ്ല്യു 12 നയന്‍T-യുടെ വില. അതേസമയം R 12-ന് 19,90,000 രൂപയാണ് വില.
രണ്ട് മോഡലുകളും ക്ലാസിക് ഡിസൈനാണ്. R 129T ഒരു റെട്രോ റോഡ്സ്റ്ററായും R 12 ഒരു കാഷ്വല്‍ ക്രൂയിസറായും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഒരു ക്ലാസിക് ട്രെല്ലിസ് ഫ്രെയിം, ഫ്‌ലാറ്റായി ക്രമീകരിച്ച ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവ ഉപയോഗിച്ച് മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കാരിയായിട്ടുണ്ട്. ബ്രഷ്ഡ് അലൂമിനിയം/നൈറ്റ് ബ്ലാക്ക് സോളിഡ് പെയിന്റ്, സാന്‍ റെമോ ഗ്രീന്‍ മെറ്റാലിക് തുടങ്ങിയ ഓപ്ഷണല്‍ സ്‌റ്റൈലിംഗുകളോടെ ബ്ലാക്ക്സ്റ്റോം മെറ്റാലിക്കിലാണ് പുതിയ ബിഎംഡബ്ല്യു R 12 നയന്‍T വരുന്നത്. ബ്ലാക്ക്സ്റ്റോം മെറ്റാലിക്, അവുസ് സില്‍വര്‍ മെറ്റാലിക്, അവഞ്ചൂറിന്‍ റെഡ് മെറ്റാലിക് എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു R 12 ലഭ്യമാണ്.
ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ആക്‌സിലറേഷന്‍ സമയത്ത് മെച്ചപ്പെട്ട ഡ്രൈവിംഗ് സുരക്ഷയ്ക്കായി രണ്ട് മോട്ടോര്‍സൈക്കിളുകളിലും ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ സജ്ജീകരിച്ചിരിക്കുന്നു.സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു. അഡാപ്റ്റീവ് ഹെഡ്ലൈറ്റ് പ്രോ ലൈറ്റ് സിസ്റ്റം രാത്രി സവാരികളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നു.
റേഡിയല്‍ മൗണ്ടഡ് ഫോര്‍ പിസ്റ്റണ്‍ മോണോബ്ലോക്ക് ബ്രേക്ക് കാലിപ്പറുകളുള്ള ട്വിന്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഫ്രണ്ട് വീലിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് റിയര്‍ വീലിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. വളവുകളില്‍ സുരക്ഷിതമായി ബ്രേക്ക് ചെയ്യുന്നതിനായി രണ്ട് മോഡലുകളിലും എബിഎസ് പ്രോ സ്റ്റാന്‍ഡേര്‍ഡാണ്. ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ പ്രോ, ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ഹീറ്റഡ് ഗ്രിപ്പ്‌സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഓപ്ഷണല്‍ കംഫര്‍ട്ട് പാക്കേജില്‍ ഉള്‍പ്പെടുന്നു.
ALSO READ: തിരുവനന്തപുരം പാലോട് അമ്മയും മകളും മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് പ്രാഥമിക നിഗമനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here