സുഗന്ധറാണിയുടെ വില വീണ്ടും ഉയരുന്നു…

ഏലം കര്‍ഷകര്‍ക്ക് ന്യൂ ഇയറില്‍ പ്രതീക്ഷ വാനോളമുയര്‍ത്തി ഏലയ്ക്കയുടെ വില വീണ്ടും ഉയരുന്നു. ഒരു കിലോഗ്രാം ഏലത്തിന്റെ കൂടിയ വില 2,622 രൂപയിലെത്തി. പുറ്റടി സ്പൈസസ് പാര്‍ക്കില്‍ പുതുവര്‍ഷ ദിനത്തില്‍ നടന്ന ശാന്തന്‍പാറ കാര്‍ഡമം പ്ലാന്റേഴ്‌സ് അസോസിയേഷന്‍ (സി.പി.എ) കമ്പനിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ ആകെ 52,806.3 കിലോഗ്രാം ഏലക്ക ലേലത്തിന് പതിച്ചതില്‍ 47,725.6 കിലോഗ്രാം വിറ്റുപോയപ്പോള്‍ കൂടിയ വില കിലോഗ്രാമിന് 2,622 രൂപയും ശരാശരി വില കിലോഗ്രാമിന് 1,668.64 രൂപയും കര്‍ഷകര്‍ക്ക് കിട്ടി.

READ ALSO:ബാറ്ററി ലൈഫ് വേഗം കുറഞ്ഞുപോകുകയാണോ? ചാർജ് നിൽക്കാൻ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി

ഏലയ്ക്കയുടെ വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതും ആഭ്യന്തര മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉയര്‍ന്നതുമാണ് ഇപ്പോഴത്തെ വിലവര്‍ധനക്ക് കാരണം. അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. ഏലത്തിന്റെ വില സ്പൈസസ് ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ലേലത്തില്‍ ഉയര്‍ന്നതോടെ ശാന്തന്‍പാറ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, കുമളി ലോക്കല്‍ മാര്‍ക്കറ്റിലും ഏലത്തിന്റെ കൈവിലയും ഉയര്‍ന്നു. ശരാശരി വില കിലോഗ്രാമിന് 1,675 മുതല്‍ 1,800 രൂപ വരെയാണ് ഉയര്‍ന്നത്.

READ ALSO:എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News