ഉത്പന്നങ്ങളുടെ വില ഉയരുന്നു; കർഷകർക്ക് ആശ്വാസകാലം

സംസ്ഥാനത്ത് കാർഷികോല്പന്നങ്ങളുടെ വില ഉയരുന്നു. കൊക്കോ, കാപ്പി, കുരുമുളക്, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് അനുദിനം വർധിച്ച് വരുന്നത്. കൂടാതെ റബ്ബറിന്റെ വിലയിലും വർദ്ധനവ് പ്രകടമാകുന്നുണ്ട്. കൊക്കോ വില റെക്കോർഡ് തിരുത്തി മുന്നേറുമ്പോൾ കാപ്പിയുടെ വില റെക്കോർഡിൽ തന്നെ നിലനിൽക്കുകയാണ്. കുരുമുളകിലും കേരോല്പന്നങ്ങൾക്കും ദിവസേന വില ഉയരുന്ന സ്ഥിതിഗതിയാണ്.

Also Read: “അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിരുന്നു, അതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് ആ ഒരേ ഒരു കാര്യം”; തുറന്നുപറഞ്ഞ് നജീബ്

അന്താരാഷ്ട്ര വിപണിയിൽ കൊക്കോയുടെ വിലക്കയറ്റം അടുത്തെങ്ങും അവസാനിക്കുമെന്ന് കരുത്താത്തവിധത്തിൽ കുതിക്കുകയാണ്. കാപ്പി വില 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണിപ്പോൾ. കുരുമുളകു വിപണിയിൽ മാർച്ച് 22ന് ആരംഭിച്ച കുതിപ്പു തുടരുന്നതാണു കഴിഞ്ഞ ആഴ്‌ചയിലും കണ്ടത്. വില 2000 രൂപയാണ് വർധിച്ചത്. ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്‌ചയിലെ ആദ്യ മൂന്നു ദിവസവും റബർ വില മുന്നോട്ടായിരുന്നെങ്കിലും പിന്നീട് കുറയുന്ന പ്രവണതയാണ് കണ്ടത്.

Also Read: ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍; ‘രോഹിത് വിളികള്‍’ അതിരുകടന്നപ്പോള്‍ ഇടപെട്ട് സഞ്ജയ് മഞ്ജരേക്കര്‍, വീഡിയോ

വെളിച്ചെണ്ണയുടെ തയാർ വില 200 രൂപ ഉയർന്നു 14,500ൽ എത്തി. കൊപ്ര വില 9700 രൂപയായി. വിഷുവിനോടടുപ്പിച്ച് ഇനിയും ഉയർച്ചയുണ്ടാകുമെന്നാണ് ഉത്പാദകർ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News