രാജ്യത്ത് വിലക്കയറ്റം കൂടുതല്‍ രാജസ്ഥാനില്‍, കേരളം ദേശീയ ശരാശരിക്കും പിന്നില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍. ദേശീയ ശരാശരി 7.44 ശതമാനം ആയിരിക്കെ രാജസ്ഥാനില്‍ 9.66 ശതമാനമാണ് വിലക്കയറ്റത്തിന്‍റെ തോത്. വിലക്കയറ്റത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കേരളം ഇല്ല. 6.43 ആണ് കേരളത്തിലെ വിലക്കയറ്റത്തിന്‍റെ തോത്.

രാജസ്ഥാന് തൊട്ടുപിന്നില്‍ തമി‍ഴ്നാടാണ്. 8.95 ആണ് സംസ്ഥാനത്തെ വിലക്കയറ്റത്തന്‍റെ തോത്. തെലങ്കാന 8.55, ഉത്തര്‍പ്രദേശ് 8.13, ആന്ധ്രപ്രദേശ് 8.11, കര്‍ണാടക 7.85, ഗുജറാത്ത് 7.46, പഞ്ചാബ് 7.08, മധ്യപ്രദേശ് 6.73, മഹാരാഷ്ട്ര 6.67 എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിലെ വിലക്കയറ്റം.

ALSO READ: 250 കോടിയുടെ സാധനങ്ങൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ, മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് മടങ്ങ് സാധനങ്ങൾ

കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ഇത്തവണ ഓണത്തിന് 250 കോടി രൂപയുടെ സാധനങ്ങളാണ് ഓണച്ചന്തകളില്‍ സപ്ലൈക്കോ വ‍ഴി എത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളെ കാള്‍ മൂന്നിരട്ടി വരുമിത്.

ALSO READ: കർഷകർക്ക്‌ അയ്യായിരം രൂപ വരെ പെൻഷൻ ഉറപ്പാക്കാൻ കർഷക ക്ഷേമനിധി ബോർഡ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News