വില കുറവാണ്, മൈലേജാണെങ്കിൽ 30കി.മിൽ കൂടുതൽ; പക്ഷെ മാരുതി സുസുക്കിയുടെ ഈ കാർ വാങ്ങാനാളില്ല

S Presso

മാരുതി സുസുക്കിയുടെ വിലകുറഞ്ഞ വാഹനങ്ങൾക്കുള്ള വിപണിയിലെ പ്രിയം കുറയുന്നു. അത്തരത്തിലുള്ള മാരുതി സുസുക്കിയുടെ ഒരു കാറാണ് എസ്-പ്രെസ്സോ.ഡിസൈന്റെ കാര്യത്തിൽ അത്രക്കങ്ങോട്ട് പ്രിയം ഇല്ലെങ്കിലും ഇന്റീരിയർ എല്ലാവർക്കും ഇഷ്ടമാകുന്ന കാറായിരുന്നു എസ്-പ്രെസ്സോ.

2024 ഒക്ടോബറില്‍ 2,139 എസ്-പ്രെസ്സോ കാറുകള്‍ മാത്രമാണ് വിറ്റുപോയത്. 2023 ഒക്ടോബറില്‍ 3,368 യൂണിറ്റാണ് വിറ്റുപോയത്. ഏകദേശം 36 ശതമാനമാണ് വിൽപ്പനയിൽ ഇടിവു സംഭവിച്ചത്.

Also Read: ആഡംബരം ഒട്ടും കുറയാതെ; ഔഡി കൂട്ടത്തിലേക്ക് പുതിയ മോഡൽ, ബുക്കിംഗ് തുടങ്ങി

എസ്-പ്രെസ്സോയുടെ പെട്രോള്‍ വേരിയന്റുകളിൽ 24.12 കിലോമീറ്റര്‍ മുതല്‍ 25.30 കിലോമീറ്റര്‍ വരെ മൈലേജാണ് മാരുതി അവകാശപ്പെടുന്നത്. സിഎന്‍ജി കാറുകളില്‍ ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്ന ഇന്ത്യൻ കാറുകളിൽ ഒന്നാണ് എസ്-പ്രെസ്സോ. 32.73 കിലോമീറ്റര്‍ വരെയാണ് മൈലേജ് എസ്-പ്രെസ്സോ സിഎൻജിക്ക് അവകാശപ്പെടുന്നത്.

Also Read: ഒരു ലക്ഷം ആയി ; ഹൈറൈഡര്‍ മുന്നിലാണ്

എസ്‌യുവികള്‍ക്ക് അനുകൂലമായ വിപണിയിലെ ട്രെന്‍ഡ് ആണ് എസ്-പ്രെസ്സോ മുതലായി ബജറ്റ് കാറുകളുടെ വില കുറയാൻ കാരണം. സേഫ്റ്റി കുറവാണെന്നതും ബജറ്റ് കാറ് വാങ്ങുന്നതിൽ നിന്ന് കുടുംബങ്ങളെ അകറ്റുന്നുണ്ട്. ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്നത് സേഫ്റ്റി. മികച്ച മൈലേജ്, താങ്ങാവുന്ന വില സുരക്ഷ എന്നിവക്കാണ്. നിലവിൽ മാരുതിയുടെ ഏറ്റവും വലിയ പോരായ്മയായി സുരക്ഷയിൽ മാരുതി മാറ്റം കൊണ്ട് വന്നാൽ അവരുടെ ബജറ്റ് കാറുകൾ വീണ്ടും വിപണിക്ക് പ്രിയമേറിയതായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here