അമ്പമ്പോ; യുഎഇയില്‍ ചിക്കനും മുട്ടക്കും പൊള്ളുന്ന വില

യുഎഇയില്‍ ചിക്കനും മുട്ടക്കും പൊള്ളുന്ന വില. മുട്ടക്ക് 35ശതമാനം വരെ ഉയർന്നപ്പോൾ ചിക്കന്റെ വില 28 ശതമാനമാണ് ഉയർന്നത്. ഇതോടെ നേരത്തെ 17 ദിർഹമായിരുന്ന മുപ്പത് മുട്ടയടങ്ങിയ ട്രേക്ക് 23 ദിര്‍ഹമായാണ് വില വർധിച്ചത്. 15 മുട്ടക്ക് 11.95 ദിര്‍ഹമാണ് നിലവില്‍ വില ഈടാക്കുന്നതെങ്കിൽ നേരത്തെ അത് പത്തു ദിര്‍ഹമായിരുന്നു. 19.5 ശതമാനമാണ് വില വര്‍ധിച്ചത്. കൂടാതെ വലിയതരം കോഴിമുട്ടക്ക് വില 20 ശതമാനം വര്‍ധിച്ചതായും വിവരമുണ്ട്. എന്നാൽ വ്യാപാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും വളരെ ഉയര്‍ന്ന നിരക്കാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. സര്‍ക്കാരിന്റെ വിലവര്‍ധനവിനെ മറികടന്ന് കൂടുതല്‍ വിലയീടാക്കാന്‍ പ്രേരിപ്പിക്കുന്നത് ഉല്‍പാദന ചെലവും കൂടികണക്കിലെടുത്താണെന്ന വാദമാണ് വ്യാപാരികള്‍ ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News