ധോണിയുടെ വൈറലായ ഇലക്‌ട്രിക് സൈക്കിൾ; വില അറിയാം

വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് എം എസ്‌ ധോണി. നിരവധി വാഹനങ്ങളാണ് ധോണിയുടെ ഗ്യാരേജിൽ ഉള്ളത്. ബൈക്കുകളുടെയും ആഡംബര കാറുകളുടെയും വലിയ ശേഖരമാണ് ധോണിയുടെ വീട്ടിലുള്ളത്. ഇപ്പോഴിതാ താരം കറങ്ങാനിറങ്ങിയ ഇലക്‌ട്രിക് ടൂവീലർ വൈറലായിരിക്കുന്നത്. ചെന്നൈയിലൂടെ ടൂവീലറുമായി ഇറങ്ങിയ ധോണിയുടെ വീഡിയോ കണ്ടത് 10 ലക്ഷത്തിലധികം ആളുകളാണ്.

ALSO READ:കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും: ജില്ലാ കളക്ടർ

ഇലക്ട്രിക് സ്‌കൂട്ടർ പോലെ അല്ലെങ്കിൽ സൈക്കിളായി ഉപയോഗിക്കാനാവുന്ന ഇമോട്ടോറാഡ് ഡൂഡിൽ V3 എന്ന ഇലക്‌ട്രിക് സൈക്കിളാണ് താരത്തിന്റെലുള്ളത് .ഇതിനു ഇന്ത്യയിൽ 52,999 രൂപയാണ് വില വരുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാം. പെഡൽ സംവിധാധാനം കൂടാതെ ഇലക്ട്രിക് കരുത്തിലും ഓടിക്കാം എന്നതാണ് പ്രത്യേകത. ഒറ്റ ചാർജിൽ 60 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

20 ഇഞ്ച് സ്‌പോക്ക് വീലുകളും ഫാറ്റ് ടയറുകളും ഉള്ള 16 ഇഞ്ച് അലുമിനിയം അലോയ് ഫ്രെയിമാണ് ഈ സൈക്കിളിന് ലഭിക്കുന്നത്. ഓട്ടോ കട്ട് ഓഫ് ആയി പവർ നിർത്തുന്ന സംവിധാനവും ഇതിലുണ്ട്. ഡൂഡിൽ V3 മോഡലിന് ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.

ഇലക്ട്രിക് സൈക്കിളിന്റെ ഫ്രെയിമിലാണ് ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ മടക്കിയെടുത്ത് സൂക്ഷിക്കാമെന്നതും ഇമോട്ടോറാഡ് ഇവിയുടെ പ്രത്യേകതയാണ്. റിമൂവബിൾ ബാറ്ററി ആണ്. വാഗ്‌ദാനം ചെയ്യുന്നതിനാൽ പുറത്ത് വെച്ച് തന്നെ ചാർജ് ചെയ്യാമെന്നതിന് പുറമെ സൌകര്യം കൂട്ടുന്നതിനായി ഇവ നീക്കം ചെയ്ത് പ്രത്യേകം ചാർജ് ചെയ്യാനും സാധിക്കും.

ഷിമാനോ ഗിയർ സിസ്റ്റത്തിന് പുറമെ എൽസിഡി ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട്, മികച്ച കാര്യക്ഷമതയ്ക്കായി വ്യത്യസ്ത മോഡുകൾ എന്നീ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, ഓഫ്‌ലൈൻ ഡീലർഷിപ്പുകൾ എന്നിവയിൽ നിന്നും ഡൂഡിൽ V2 വാങ്ങാനാവും.

ALSO READ: തണ്ണിമത്തന്റെ തോട് കളയരുത്, ഉച്ചയ്ക്ക് കിടിലന്‍ കറി റെഡി; ചോറുണ്ണാന്‍ മറ്റൊരു കറിയും വേണ്ട !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News