വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ വന്‍കുറവ് !

ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു. ടാറ്റ മോട്ടേഴ്സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എസ്1 എക്സ് പ്ലസ്, എസ്1 എയര്‍, എസ്1 പ്രോ എന്നീ മോഡലുകളുടെ വിലയില്‍ 25,000 രൂപ വരെയാണ് കുറച്ചത്.

Also Read : കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ 10 ഫോണുകള്‍ ഏതെല്ലാം ?

ഇതോടെ 1.10 ലക്ഷം രൂപ വിലയുണ്ടായിരുന്ന എസ്1 എക്സ് പ്ലസിന്റെ വില 84,999 രൂപയായിരിക്കും. ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും. എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News