‘മോക്ഷം ലഭിക്കാൻ ബലി’; 50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സ്വാമി പിടിയിൽ, സംഭവം ചെന്നൈയിൽ

crime chennai

ചെന്നൈയിൽ 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സ്വാമി പിടിയിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ സ്വാമി ദക്ഷൻ അലമേലുവിന്റെ അയൽവാസി കൂടിയാണ്. തിരുവണ്ണാമല ക്ഷേത്രദര്‍ശനത്തിന് ശേഷം തന്റെ ശിഷ്യയും അയൽവാസിയുമായ സ്ത്രീയെ ദക്ഷൻ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

Also Read; ‘എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്, ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്, അതിനോട് ആരും യോജിക്കണമെന്നില്ല’: നിഖില വിമല്‍

അതേസമയം തനിക്ക് മോക്ഷം ലഭിക്കാൻ വേണ്ടി തിരുവണ്ണാമലയിൽ വെച്ച് തന്നെ കൊലപ്പെടുത്തണമെന്ന് അലമേലും ആവശ്യപ്പെട്ടിരുന്നതായി ദക്ഷൻ പൊലീസിന് മൊഴി നൽകി. ഭർത്താവ് മരിക്കുകയും, വിവാഹശേഷം മക്കൾ മാറി താമസിക്കുകയും ചെയ്തതോടെ അലമേലും വീട്ടിൽ ഒറ്റക്കായി. ഇതോടെ ഇവർ ദക്ഷനുമായി അടുത്തു. പിന്നീട് ഇയാൾക്കൊപ്പം ചേർന്ന് പ്രാർത്ഥനകളും പൂജകളും നടത്തി ജീവിക്കുകയായിരുന്നു.

Also Read; യാത്രക്കാരൻ്റെ ഭക്ഷണത്തിൽ നിന്ന് എലി ചാടി; അടിയന്തര ലാൻഡിംഗ് നടത്തി സ്കാൻഡിനേവിയൻ എയർലൈൻസ്

കഴിഞ്ഞ ദിവസം ദക്ഷനൊപ്പം അലമേലു തീർത്ഥാടനത്തിനായി തിരുവണ്ണാമലയിൽ എത്തി. കൊലപാതകം നടത്തിയശേഷം സ്ത്രീയുടെ മൃതദേഹം തടാകത്തിന്റെ കരയിൽ ഉപേക്ഷിച്ച് ദക്ഷൻ രക്ഷപെട്ടു, പൊലീസ് പറയുന്നു. സംഭവ വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. അലമേലുവിന് ഒപ്പം ദക്ഷനുണ്ടായിരുന്നുവെന്നത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ദക്ഷൻ കൊലപാതക വിവരം സമ്മതിച്ചു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

News summary; Priest arrested in case of 50-year-old woman’s throat slit in Chennai

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News