പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ

പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. ഓർത്തഡോക്സ് സഭ വൈദികൻ ശെമവൂൻ റമ്പാൻ ആണ് അറസ്റ്റിലായത്. കോതമംഗലം ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്ത വൈദികനെ കോടതി റിമാൻഡ് ചെയ്തു. വിശുദ്ധ വാരവുമായി ബന്ധപ്പെട്ട് കോതമംഗലം കവളങ്ങാട് മാർ ഗ്രിഗോറിയോസ് പള്ളിയിൽ താത്കാലിക ചുമതലയേറ്റാണ് ശെമവൂൻ റമ്പാൻ എത്തിയത്. പള്ളിയിൽ ഭക്ഷണവുമായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

ഇക്കാര്യം പെൺകുട്ടി തൻറെ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഊന്നുകൽ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാദർ ശെമുവൽ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കുമ്പഴ സ്വദേശിയായ ശെമവൂൻ റമ്പാന് 77 വയസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News