കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്.
നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വൈദികന്‍ പ്രധാന അധ്യാപകനായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു.
Also Read : പത്തനംതിട്ട പോക്സോ കേസ്; 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞു: സി ഡബ്ല്യുസി ചെയർമാൻ
തുടര്‍ന്ന് വീഡിയോ കോള്‍ വിളിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുകയായിരുന്നു. 2023 ഏപ്രില്‍ മുതല്‍ പല തവണകളായാണ് പണം തട്ടിയെടുത്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം പത്തനംതിട്ടയിൽ 64 പേർ 18കാരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയാണ് പീഡനം നടന്നത്. സംഭവത്തിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ അഞ്ചുപേർ പിടിയിലായിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നുതായാണ് വിവരം. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ലുസി വഴി പൊലീസിന് കിട്ടിയത്.
ALSO READ; ‘റിപ്പോർട്ടർ ചാനലിന്‍റെ കുട്ടികൾക്കെതിരായ ദ്വയാർത്ഥ പരാമർശം മാധ്യമ സമൂഹത്തിന് ചേരാത്തത്’: ബാലസംഘം
അതായത്, പ്രായപൂർത്തിയാകുന്നതിന് മുന്നേ ലൈംഗിക ചൂഷണം നടന്നിട്ടുള്ളതിനാൽ പ്രതികൾക്കെതിരെ പോക്സോ ആണ് ചുമത്തുക. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് വളരെ അപൂര്‍വമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here