പൂജാരിയുടെ കൊലപാതകം, യുവതിയും സുഹൃത്തും അറസ്റ്റിൽ; സംഭവം പൂജാരി യുവതിയുടെ വീട്ടിലെത്തിയതിനു പിന്നാലെ

തമിഴ്‌നാട് കോത്തഗിരിയിൽ പൂജാരി കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കോത്തഗിരി റോസ് കോട്ടേജില്‍ താമസിക്കുന്ന, മാരിയമ്മന്‍ കോവിലിലെ പൂജാരി മാരിമുത്തുവാണ് കൊല്ലപ്പെട്ടത്. യുവതിയുടെ വീട്ടിൽ പൂജാരി എത്തിയതിനു പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. പോലീസ് അന്വേഷണത്തിലാണ് മാരിമുത്തുവിന്റെ സുഹൃത്ത് ധനലക്ഷ്മിയും, ധനലക്ഷ്മിയുടെ സുഹൃത്ത് ഉദയകുമാറും പിടിയിലായത്.

ധനലക്ഷ്മി രണ്ട് വിവാഹം ചെയ്തിട്ടുണ്ടെങ്കിലും കോത്തഗിരിയിലെ കോവിൽമേട്ടിൽ തനിച്ചാണ് താമസം. ധനലക്ഷ്മിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു മരിച്ച മാരിമുത്തു. കഴിഞ്ഞ 23 നും മാരിമുത്തു ധനലക്ഷ്മിയുടെ വീട്ടിലെത്തി. രാത്രി 10 മണിയോടെ യുവതിയുടെ മറ്റൊരു സുഹൃത്തായ ഉദയകുമാറും സ്ഥലത്തെത്തി. മാരിമുത്തുവിനെ കണ്ട ഉദയകുമാർ ക്ഷുഭിതനാവുകയും ഇതേത്തുടർന്ന് വാക്കുതർക്കവും അടിപിടിയുമുണ്ടായി. ഉദയകുമാറും ധനലക്ഷ്മിയും ചേര്‍ന്ന് മാരിമുത്തുവിനെ ക്രൂരമായി മര്‍ദിച്ച് വീടിനുസമീപമുള്ള പടിക്കെട്ടില്‍നിന്നു താഴേക്ക് തള്ളിയിട്ടു.

Also Read; പെരുമ്പാവൂരിൽ റോഡരികിലെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

പിറ്റേന്ന് രാവിലെ രക്തം വാർന്ന നിലയിൽ മാരിമുത്തുവിനെ കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസിന്റെ അന്വേഷണത്തിലാണ് സംഭവത്തിൽ ധനലക്ഷ്മിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ധനലക്ഷ്മിയുടെ വീട്ടിലെത്തിയ പൊലീസിന് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാൻ സാധിച്ചത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ധനലക്ഷ്മി മേട്ടുപ്പാളയത്തുള്ളതായി കണ്ടെത്തി. മേട്ടുപ്പാളയത്തെത്തി പോലീസ് ധനലക്ഷ്മിയെയും സുഹൃത്ത് ഉദയകുമാറിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News