സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ ജനാഭിമുഖ കുർബാനയെ അനുകൂലിച്ച് പോസ്റ്റർ ഉയർത്തി മലയാളി വൈദികർ. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ് പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രയുടെ ഭാഗമായാണ് ഇവിടെയെത്തിയത്. കുറുമശ്ശേരി ലിറ്റിൽഫ്ളവർ പള്ളിയിലെ ഫാ. പോൾ പാറേക്കാട്ടിൽ, ഏലൂർ സെയ്ന്റ് ആൻസ് പള്ളിയിലെ ഫാ. എബി എടശ്ശേരി എന്നിവരാണ് ഒൻപതു ദിവസത്തെ ട്രക്കിങ്ങിനൊടുവിൽ ക്യാമ്പിലെത്തിയത്.
ആരോഗ്യം, പ്രകൃതിസ്നേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു മുഖ്യലക്ഷ്യം. പോസ്റ്റർ ഉയർത്തിയത് യാത്രയുടെ ഭാഗമായാണ്. ഒക്ടോബർ 14-നാണ് ഇവർ കൊച്ചിയിൽനിന്നു പുറപ്പെട്ടത്. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ ട്രക്കിങ് റൂട്ടിലെത്താൻ മൂന്നുദിവസം വൈകുകയായിരുന്നു. കനത്ത മഞ്ഞിലും മോശം കാലാവസ്ഥയിലും കാടുംമേടും വഴി നടന്നും വാഹനത്തിലും പോകേണ്ടിവന്നു. യാത്രയ്ക്കു മുന്നോടിയായി നാലുമാസത്തോളം രണ്ടുപേരും കടുത്ത വ്യായാമങ്ങൾ ചെയ്തിരുന്നു. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമാണ് പിന്തുടർന്നത്.
ALSO READ; ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും
എവറസ്റ്റ് യാത്രയ്ക്ക് ഒരു പോർട്ടർ കൂടെയുണ്ടായിരുന്നു. ഒരു ട്രക്കിങ് കമ്പനിയിൽ രജിസ്റ്റർ ചെയ്താണു പോയത്. മുകളിലേക്കുള്ള ഓരോഘട്ടത്തിലും ഭേദപ്പെട്ട താമസസൗകര്യമുണ്ടായിരുന്നു. ഏറ്റവും മുകളിലെ ചെലവാണ് കടുപ്പമെന്ന് ഫാ. പോൾ പറഞ്ഞു. അവിടെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് 700 രൂപ നൽകണമായിരുന്നു. നാൽപ്പത്തേഴുകാരായ ഇരുവരും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു തയ്യാറെടുക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here