എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കം പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വൈദികർ. മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്തിൽ അതിരൂപത ബിഷപ്പ് ഹൗസിലായിരുന്നു ചർച്ച.
അടുത്ത ഘട്ടമായി രൂപതയിലെ മുതിർന്ന വൈദികരെ നാല് സോണുകളായി തിരിച്ച് ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തും. കൂദാശ വിലക്ക് ഉൾപ്പെടെ വൈദികർക്ക് എതിരെയുള്ള നടപടി മരവിപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് ഉറപ്പു നൽകിയതായി വൈദികരുടെ പ്രതിനിധി ഫാ. രാജൻ പുന്നക്കൽ പറഞ്ഞു.
ALSO READ; വയനാട് ഡിസിസി ഓഫീസിൽ എൻ ഡി അപ്പച്ചനുമായി പൊലീസ് പരിശോധന നടത്തി
കഴിഞ്ഞയാഴ്ച സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം നടത്തിയത്. പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടാക്കുകയായിരുന്നു.
ENGLISH NEWS SUMMARY: Priests hope for second phase of talks to resolve dispute in Ernakulam Angamaly Archdiocese The discussion was held at the Archdiocese Bishop House under the leadership of Mar Joseph Pamplany.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here