യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയില്ല; വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു

കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിൽ നടന്ന സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. സംസ്കാരം നടക്കുന്ന സ്ഥലത്തെകുറിച്ചോ, സമയത്തെ കുറിച്ചോ യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയിരുന്നില്ല. സൈനിക, സർക്കാരിന്റെ ആദരവുമില്ലാതെയായിരുന്നു പ്രിഗോഷിന്റെ സംസ്കാരം നടന്നത്. പ്രഗോവ്സ്കോ സെമിത്തേരിയിൽ പിതാവിന്‍റെ കുഴിമാടത്തോട് ചേർന്നാണ് പ്രഗോഷിനെയും അടക്കിയത്.

also read:ചാന്ദ്രയാൻ 3; വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദമുന്നയിച്ച വ്യാജ ശാസ്ത്രജ്ഞൻ പിടിയിൽ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ സ്വന്തമാവശ്യങ്ങൾക്കായി വളര്‍ത്തിയെടുത്ത വാഗ്‌നര്‍ കൂലിപ്പടയുടെ തലവനായിരുന്നു പ്രിഗോഷിന്‍. പുടിനുമായി പരിചയപെട്ടതിനു ശേഷം പ്രിഗോഷിന്‍റെ വളര്‍ച്ച വേഗത്തിലായിരുന്നു. 2000ല്‍ റഷ്യന്‍ പ്രസിഡന്റ് ആയ പുടിന്റെ വലംകൈയായിരുന്നു പ്രിഗോഷിന്‍.അധികാരം നിലനിര്‍ത്താനും സ്വന്തം കാര്യങ്ങൾ നിറവേറ്റാനും പ്രിഗോഷിനെ പുടിന്‍ ഒപ്പം നിര്‍ത്തി.

also read:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

2014ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാനെന്ന പേരില്‍ പുടിന്‍ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കി. അതിന്റെ സംഘടന ചുമതലയും പ്രിഗോഷിനു തന്നെ ഏല്‍പ്പിച്ചു. 3 റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതടക്കം ആസൂത്രണം ചെയ്തത് പ്രിഗോഷിന്‍ ആയിരുന്നു. പിന്നീട് പുടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നതകൾക്കിടയിലാണ് പ്രിഗോഷിന്റെ ദുരൂഹത ഏറിയ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News