ഛത്തീസ്ഗഢില്‍ മദ്യപിച്ച് സ്‌കൂളിലെത്തി; അധ്യാപകനെ ഷൂസെടുത്തെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; വൈറലായി വീഡിയോ

മദ്യപിച്ച് സ്‌കൂളില്‍ എത്തിയ അധ്യാപകനെ ചെരുപ്പുകൊണ്ട് എറിഞ്ഞോടിച്ച് വിദ്യാര്‍ത്ഥികള്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം.

സ്‌നേഹ മൊര്‍ദാനി എന്ന വ്യക്തി എക്‌സില്‍ പങ്കിട്ട വീഡിയോ ആണ് വൈറലാകുന്നത്. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകന്‍ സ്‌കൂളിലെത്താറ്. ക്ലാസിലെത്തി പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്യും. പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളെ ഇയാള്‍ ശകരാരിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Also Read: ടൈറ്റാനിക്കിലെ റോസിനെ രക്ഷിച്ച ‘പലക കഷ്ണം’ ലേലത്തില്‍ വിറ്റത് 5 കോടി രൂപക്ക്

ഇത്തരത്തിലുള്ള പ്രവര്‍ത്തി കണ്ടുമടുത്താണ് മദ്യപിച്ചു വന്ന അധ്യാപകനെ തങ്ങളുടെ ഷൂസും ചെരിപ്പും എടുത്ത് എറിഞ്ഞത്. ഇതോടെ ഇയാള്‍ സ്‌കൂളില്‍നിന്നിറങ്ങുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിന് പിന്നാലെ ഓടി വിദ്യാര്‍ഥികള്‍ ചെരിപ്പെറിയുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News