മദ്യപാനത്തിനിടെ 30 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍

മദ്യപാനത്തിനിടെ മുപ്പത് വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയിലായി. മുംബൈയിലെ വിഖ്രോലിയില്‍ സ്ഥിരതാമസമാക്കിയ അമിത് പവാര്‍ എന്ന അവിനാശ് പവാര്‍ ആണ് പിടിയിലായത്. 1993ലാണ് ഇയാള്‍ കൊലനടത്തിയത്.

Also read- തിരൂരില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവം നടക്കുന്ന കാലയളവില്‍ ലോനവാലയില്‍ കട നടത്തുകയായിരുന്നു ഇയാള്‍. സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ ഇയാള്‍ കൊന്നത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ ലോനവാല വിട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്ക് കടന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങള്‍ കറങ്ങി ഇയാള്‍ മുംബൈയിലെ വിഖ്രോലിയില്‍ എത്തി സ്ഥിരതാമസമാക്കി. തുടര്‍ന്ന് അവിനാശ് പവാര്‍ എന്ന പേര് മാറ്റി അമിത് പവാര്‍ ആക്കുകയും ആധാര്‍ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

Also Read- ‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു? എന്ത് ഇന്ത്യ?’; വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്

വൃദ്ധ ദമ്പതികളുടെ കാലപ്പെടുത്തിയ വിവരം മദ്യപാനത്തിനിടെ ഒരു വീരകൃത്യമെന്ന നിലയില്‍ അവിനാശ് സുഹൃത്തുക്കളോട് വിശദീകരിച്ചു. എന്നാല്‍ സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം മുംബൈ ക്രൈംബ്രാഞ്ച് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടറും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റുമായ ദയ നായക്കിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News