‘പ്രധാനമന്ത്രി കാണിക്കുന്നത് മത ഭ്രാന്ത്, ആർഎസ്എസ് നിലവാരത്തിലേക്ക് മോദി മാറി’; എം വി ഗോവിന്ദൻ മാസ്റ്റർ

പ്രധാനമന്ത്രി കാണിക്കുന്നത് മത ഭ്രാന്തെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാധാരണ ആർഎസ്എസ് നിലവാരത്തിലേക്ക് മോദി മാറിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം: ചട്ടലംഘനമില്ലെന്ന് റിപ്പോർട്ട്

‘മോദി പച്ചയായ വർഗീയതയാണ് പറയുന്നത്. വർഗീയ കലാപത്തിനുള്ള ആഹ്വാനമാണ് മോദിയുടെ പ്രസംഗത്തിലൂടെ നടത്തിയത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഈ ഭ്രാന്ത്‌ കൂടിയത്. തോൽവി ഭയന്നാണ് മോദി വർഗീയത പറയുന്നത്. രാഷ്ട്രീയം വിട്ട് വർഗീയതയിലേക്ക് ബിജെപി മാറി’ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News