ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച അമിത് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി കേസെടുക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്ന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി രാമഭദ്രൻ. ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച അമിത് ഷായെ ന്യായീകരിക്കുന്ന നിലപാട് ആണ് പ്രധാന മന്ത്രിയുടേത് എന്നും അദ്ദേഹം പറഞ്ഞു.
സമഗ്രമായി അന്വേഷിച്ചതിനു ശേഷമാണ് ഡിജിപി എം ആർ അജിത് കുമാറിന് പ്രമോഷൻ നൽകിയതെന്നും. ഇതുവരെ ഉള്ള എല്ലാ സർവീസും കണക്കാക്കിയാണ് പ്രമോഷൻ. ആരോപണം എല്ലാം അടിസ്ഥാന രഹിതമാണ് എന്ന് കണ്ടെത്തിയെന്നും ആര് ശുപാർശ ചെയ്താലും ന്യായമായ രീതിയിൽ ജോലി ചെയ്യുന്നയാളാണ് അദ്ദേഹമെന്നും. അദ്ദേഹത്തിനെതിരെ ഉള്ള ആക്രമണം നിർത്തണം എന്നും പി രാമഭദ്രൻ പറഞ്ഞു.
Also Read: ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി
വഴിവിട്ട ഒരു സഹായവും സർക്കാരിന് ആരുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലക്ക് അറിയാലോ എങ്ങനെ ആണ് പ്രമോഷൻ നൽകുന്നതെന്ന് അങ്ങനെ ഉള്ള ഒരാൾ വിമർശിച്ചത് ശരിയായില്ല പരാമർശം പരിശോധിച്ച് പിൻവലിക്കണം എന്നും പിന്നോക്കക്കാരൻ ആയതു കൊണ്ട് അജിത് കുമാറിനെതിരെ ഉള്ള ആക്രമണം അവസാനിപ്പിക്കണം എന്നും പുി രാമഭദ്രൻ ആവശ്യപ്പെട്ടു.
പിണറായി സർക്കാർ കാര്യക്ഷമമായി ആണ് പ്രവർത്തിക്കുന്നത്. ഇനിയും എൽഡിഎഫ് സർക്കാർ തന്നെ ഭരണത്തിൽ വരും. സർക്കാരിന്റേത് പാവങ്ങളെ ചേർത്ത് പിടിച്ചുള്ള മുന്നേറ്റമാണെന്നും. സംസ്ഥാനത്ത് വികസനമുരടിപ്പ് ഇല്ല, കേന്ദ്ര ഞെരുക്കിലുള്ള മുരടിപ്പ് മാത്രമെ ഉള്ളൂ എന്നും പി രാമഭദ്രൻ പറഞ്ഞു.
Also Read: സപ്ലൈകോയുടെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍
വയനാട് ദുരന്തം പ്രശ്നം പരിഹാരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും കേരളത്തോട് മാത്രം കാണിക്കുന്ന വിവേചനം ഭൂഷണമല്ലെന്നും ഇത് ഒരു മലയാളിക്കും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here