കേരളത്തിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് മാതൃക; കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി

കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത് മാതൃകയാക്കാം. ലോകത്തിന് കേരളത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേരളം അറിവുള്ളവരുടെ നാടാണ്. ലോകത്തേയും രാജ്യത്തേയും കുറിച്ച് കേരളത്തിലുള്ളവര്‍ ബോധവാന്മാരാണ്. കേരളത്തിലെ സംസ്‌കാരം, പാചക രീതികള്‍, മികച്ച കാലാവസ്ഥ ഇവയെല്ലാം പുരോഗതിയുടെ സൂത്രത്തിലേക്ക് ബന്ധിപ്പിക്കുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News