സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തി. ശ്രീവൽസം ഗസ്റ്റ് ഹൗസിലാണ് എത്തിയത്. വിശ്രമത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്ര പരിസരം. തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാന മന്ത്രി കൊച്ചിൻ ഷിപ് യാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.

ALSO READ: പണി കിട്ടാതെ സൂക്ഷിച്ചോ..! കൈയക്ഷരവും എ ഐ കോപ്പിയടിക്കും

അതേസമയം മോദി ഇന്നലെ കൊച്ചിയിലെത്തിയ സാഹചര്യത്തിൽ കടുത്ത ഗതാഗത നിയന്ത്രണമാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലും ഇന്നലെ മുതൽ തന്നെ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ക്ഷേത്ര ദർശനത്തിനായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല. നടപന്തലിൽ പോലും പ്രവേശനം നൽകാതെ ക്ഷേത്രത്തിലേക്കുള്ള കവാടങ്ങളെല്ലാം ഇന്നലെ മുതലേ അടച്ചിട്ടിരിക്കുകയായിരുന്നു.

ALSO READ: കേന്ദ്ര അവഗണനയ്‌ക്കെതിരെ മനുഷ്യ ചങ്ങല; ഈവനിംഗ് വാക്ക് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News