ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് നരേന്ദ്രമോദി

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പമാണ് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും ഇസ്രയേലിലെ നിലവിലെ സാഹചര്യം അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Also read:എ ഐ ക്യാമറ; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വസ്തുതാവിരുദ്ധം; മന്ത്രി ആന്‍റണി രാജു

യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ മോദി ഇസ്രയേലിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, യുദ്ധക്കെടുതിയില്‍ ഭക്ഷണവും വെളളവും ലഭിക്കാതെ വലയുന്ന പലസ്തീന്‍ ജനതയെക്കുറിച്ച് പരാമര്‍ശിക്കാനോ അപലപിക്കാനോ നരേന്ദ്രമോദി ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News