മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങി 49 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. മന്‍ കി ബാത്തിലും മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചില്ല. സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇതുവരെയായിട്ടും തയ്യാറായിട്ടില്ല.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി നിയമസഭ സ്പീക്കര്‍ ടി സത്യബ്രതയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ദില്ലിയിലെത്തിയിട്ടുണ്ട്. ഇതിനിടെ കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടിയതിനു പിന്നാലെയാണ് ആര്‍എസ്എസ് പ്രതികരണം.
Also Read- തൻ്റെ അച്ഛനെ ഓർക്കാൻ ഇഷ്ടമല്ലെന്ന് മുരളി തുമ്മാരുകുടി
കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി മിസോറാം മുഖ്യമന്ത്രിയോട് സഹായം തേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here