പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. നഗരത്തിൽ ഗതാഗത നിയന്ത്രണവും വാഹന പാർക്കിങ്ങും ഉൾപ്പടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന മന്ത്രി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനെത്തുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പൊതുപരിപാടിക്കു വരുന്ന വാഹനങ്ങൾ തമ്പാനൂർ, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലോ, തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളജ് പരിസരത്തോ, കിള്ളിപ്പാലത്തുള്ള ചാല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലോ, ചാല ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ സംസ്കൃത കോളജ് പരിസരത്തോ, യൂണിവേഴ്സിറ്റി കോളജ് പരിസരത്തോ, കേരള യൂണിവേഴ്സിറ്റി ക്യാംപസ് പരിസരത്തോ, പാളയം എൽഎംഎസ് ഗ്രൗണ്ടിലോ, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യാം. പൊതു പരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പ്രധാന റോഡിലോ, ഇടറോഡുകളിലോ പാർക്ക് ചെയ്യാൻ പാടില്ല.

അതേസമയം ശംഖുമുഖം ആഭ്യന്തര വിമാനത്താവളം മുതൽ ഓൾസെയിന്റസ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‍ക്വയർ, പഞ്ചാപുര, ആർ.ബി.ഐ, ബേക്കറി ജംക്‌ഷൻ, പനവിള, മോഡൽ സ്കൂൾ ജംക്‌ഷൻ, അരിസ്റ്റോ ജംക്‌ഷൻ, തമ്പാനൂർ വരയെുള്ള റോഡിലും ബേക്കറി ജംക്‌ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News