കൊച്ചിൻ ഷിപ്‌യാർഡ് വികസനം; പദ്ധതികൾ നടപ്പിലാക്കിയതിൽ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

4000 കോടി രൂപയുടെ 3 സുപ്രധാന പദ്ധതികള്‍ കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കേരളത്തെ പ്രധാനമന്ത്രി അനുമോദിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മെയ്ഡ് ഇന്‍ കേരള നല്‍കുന്ന സംഭാവനകള്‍ വലുതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഔദ്യോഗിക ചടങ്ങായിരുന്നിട്ട് കുടി അയോധ്യയിലെ രാമക്ഷേത്രത്തെ പ്രതിപാദിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

വികസന പദ്ധതികള്‍ കപ്പല്‍ശാലയെ കുതിപ്പിലേക്ക് നയിക്കുമെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിക്ക് ലഭിച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ്. പദ്ധതി നടപ്പാക്കുന്നതില്‍ കേരളം നല്‍കിയ സഹകരണത്തെ പ്രധാനമന്ത്രി അനുമോദിച്ചു.

കേരളത്തിന് അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മെയ്ഡ് ഇന്‍ കേരള നല്‍കുന്ന സംഭാവനകള്‍ വലുതാണ് രാജ്യത്തിന്റെ പൊതു വികസനത്തിന് കേരളം നല്‍കുന്ന സംഭാവനയുടെ മികച്ച ഉദാഹരണമാണ് ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നിജ്ജാറിന്റെ കൊലയ്ക്ക് തിരിച്ചടിക്കും; റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് ഭീഷണിയുമായി പന്നു

ഔദ്യോഗിക ചടങ്ങായിട്ട് കുടി അയോധ്യയിലെ രാമക്ഷേത്രത്തെ പ്രതിപാദിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ സംഘപരിവാര്‍ അജണ്ട പ്രചരിപ്പിക്കാനുള്ള ശ്രമം വിമര്‍ശനത്തിന് ഇടയാക്കി

ALSO READ: കണ്ടാൽ തന്നെ നാവിൽ വെള്ളമൂറും; ചായയോടൊപ്പം ഒരു ബ്രെഡ് ചിക്കൻ റോൾ

രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്ക് ,ഐഒസിയുടെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ , ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബാന്‍ , കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ALSO READ: ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാന്റിൽ നിന്ന് അസമിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News