കൊവിഡ് കേസുകള്‍ വർധിക്കുന്നു; പ്രതിരോധവും ജാഗ്രതയും ആവശ്യമെന്ന് പ്രധാനമന്ത്രി

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത തല യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു.

രാജ്യത്ത് പുതുതായി 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 7026 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ്,ട്രാക്ക്,ട്രീറ്റ്, വാക്സിനേഷന്‍, കോവിഡ് ഉചിത പെരുമാറ്റം എന്നി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത അധികൃതര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News