സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഈ മാസം 22 മുതല്‍ 24 വരെയാണ് ബ്രിക്‌സ് ഉച്ചകോടി. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.. അതിര്‍ത്തി വിഷയമടക്കം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും.
Also Read: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പ്: പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ബ്രിക്‌സിലെ അംഗരാഷ്ട്രങ്ങളുടെ തലവന്‍മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അതേ സമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ ഓണ്‍ലൈനായാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുക..ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ ആഗസ്റ്റ് 25 ന് പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കും.
Also Read: മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതില്‍ അടിമുടി നിയമലംഘനം; രേഖകള്‍ കൈരളിന്യൂസിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here