‘പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സഹായ പരിധി ഉയർത്തണം’; വി ശിവദാസൻ എംപി

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായവിതരണ ത്തിലെ പോരായ്മകൾ പ്രത്യേകപരാമർശമായി ഉന്നയിച്ചു വി ശിവദാസൻ എംപി. പി എം എൻ ആർ എഫ് സ്കീം സ്കീമിന് കീഴിൽ നൽകുന്ന ചികിത്സാ സഹായം അടിയന്തിരമായി വർധിപ്പിക്കണം. പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം വളരെ കുറവാണ്. ഇത് പാവപ്പെട്ട രോഗികൾക്ക് ലഭ്യമായ ഓപ്ഷനുകൾ പരിമിതമാണ്. സഹായധനം അനുവദിച്ചതിനു മുമ്പുള്ള ചികിത്സാച്ചെലവ് രോഗികൾക്ക് നൽകുന്നില്ല. ഇതുമൂലം പലർക്കും പണം ലഭിച്ചാലും വിനിയോഗിക്കാൻ കഴിയുന്നില്ല.

Also read:എംഎല്‍എയെ കൊലപ്പെടുത്തിയെന്ന കേസ്; അഫ്‌സല്‍ അന്‍സാരി എംപിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

അപകടം മൂലവും മറ്റും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഈ സഹായം ലഭ്യമല്ല. സഹായത്തിൻ്റെ പരിധി വർദ്ധിപ്പിക്കുകയും വേണം. ദരിദ്രരായ രോഗികൾക്ക് മിക്കപ്പോഴും അപേക്ഷാ നൽകാൻ തന്നെ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു . അപേക്ഷിക്കാനുള്ള രീതി ലളിതമാക്കേണ്ടതുണ്ട്. ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാൻ ഈ മാറ്റങ്ങൾ അടിയന്തിരമായി വരുത്തണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News