പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്ന് സഞ്ജയ് റാവത്ത്. ബിജെപി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്ട്ടില്ലാത്തതിനാല്‍ രാമന്റെ പേരില്‍ മാത്രമേ അവര്‍ക്ക് വോട്ട് ചോദിക്കാനുള്ളൂവെന്നും ശിവസേന ഉദ്ദവ് താക്കറെ പക്ഷം വിമര്‍ശിച്ചു. അതേസമയം ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.
READ ALSO:നവകേരള സദസിനെതിരെ വീണ്ടും അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്
അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ റോഡ് ഷോ നടത്തുകയും വിമാനത്താവളത്തിന്റെയും പുതിയ ട്രെയിന്‍ സര്‍വീസിന്റെയും ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. ഇതിന് ഇപ്പോള്‍ ശിവസേന ഉദ്ദവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ബിജെപി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ അയ്യായിരം വര്‍ഷം പിന്നിലേക്ക് നടത്തിക്കുകയാണെന്നും സഞ്ജയ് റാവത്ത് വിമര്‍ശിക്കുന്നു.
അതേസമയം അയോധ്യയെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്ന ബിജെപിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. പല പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോഴും അയോധ്യയിലേക്കുള്ള ക്ഷണം വലിയ പ്രതിസന്ധിയായി തന്നെ തുടരുകയാണ്. ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ട് ഒരു നിലപാട് പറയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
READ ALSO:പുതുവത്സര ആഘോഷങ്ങളിലേക്ക് രാജ്യം; ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here