പ്രധാനമന്ത്രിയുടെ മതവിദ്വേഷ പ്രസംഗം; ദില്ലി പൊലീസിന് പരാതി നല്‍കി സിപിഐഎം

പ്രധാനമന്ത്രിയുടെ മതവിദ്വേഷ പ്രസംഗത്തിനെതിരെ ദില്ലി പൊലീസിന് പരാതി നല്‍കി സിപിഐഎം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് പരാതി നല്‍കിയത്.

രാജ്യത്തെ മുസ്ലിം ജനതയെ അധിക്ഷേപിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാജസ്ഥാനില്‍ വെച്ച് നടന്ന പരിപാടിക്കിടെയാണ് മോദി മുസ്ലിംങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിമുകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രസംഗത്തിനിടെ മോദി ചോദിച്ചു.

ALSO READ:തൂത്തുകുടിയില്‍ മദ്യപിച്ച് അമ്മയെ മര്‍ദിച്ച അച്ഛനെ മകന്‍ വെട്ടിക്കൊന്നു

‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’, രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഇങ്ങനെയായിരുന്നു മോദിയുടെ പ്രസംഗം.

ALSO READ:തൃശൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തത്തില്‍ ബൈക്കുകള്‍ കത്തി നശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News