പ്രധാനമന്ത്രിയുടേത് ‘ഷോ’; ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്കാ സഭ

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഗ്യാരണ്ടി’ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭ. പത്രത്തിന്റെ ഫെബ്രുവരി ലക്കത്തിലെ പ്രത്യേക ലേഖനത്തിലാണ് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനമുള്ളത്.

ALSO READ:ഗ്യാന്‍വ്യാപി മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ; അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് പള്ളിക്കമ്മറ്റി

മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് മോദി ഗ്യാരണ്ടി’ എന്ന പേരിലാണ് ലേഖനം. പ്രധാനമന്ത്രിയുടെ ഗ്യാരണ്ടി വെള്ളത്തില്‍ വരച്ചതുപോലെയാണെന്നും മണിപ്പൂരിലെ കൂട്ടക്കൊല മറന്നാണ് കേരളത്തിലെ ഷോയെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കേരളത്തില്‍ സീറ്റ് ലക്ഷ്യമിട്ടാണ് മോദിയുടേയും ബിജെപിയുടേയും ഈ നീക്കമെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുകയാണെന്നും ലേഖനത്തിലുണ്ട്.

ALSO READ:സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News