ചാള്‍സിന്റെ കിരീട ധാരണം, മേഗനൊപ്പമില്ലാതെ ചടങ്ങിനെത്തി ഹാരി

ചാള്‍സിന്റെ കിരീട ധാരണ ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് രാജകുടുംബം ഒത്തുചേരുമ്പോൾ ഹാരിയുടെ സമീപനങ്ങളാണ് ലോകം ഉറ്റുനോക്കുന്നത്..

ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണ ചടങ്ങിലേക്ക് ഭാര്യ മേഗനില്ലാതെ ഹാരി രാജകുമാരന്‍ ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്. രാജകീയപദവികള്‍ ഉപേക്ഷിച്ച ഹാരി, പിതാവിന്റെ കിരീടധാരണത്തിന് എത്തുമോ എന്ന സംശയം തന്നെ നിലനിന്നിരുന്നു. ഒടുവിൽ ഹാരി ചടങ്ങിനെത്തിയെങ്കിലും മേഗന്റെ അസാന്നിധ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ചടങ്ങിനെത്തിയിട്ടും ഹാരിയും ജ്യേഷ്ഠന്‍ വില്യം രാജകുമാരനും പരസ്പരം ഒരുവാക്കു പോലും സംസാരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിതാവിന്റെ കിരീടധാരണച്ചടങ്ങില്‍ വേദിയിലെ മൂന്നാം നിരയിലാണ് ഹാരിക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഹാരിയുടെ ജോഷ്ഠന്‍ വില്യം രാജകുമാരന്റെ ഇരിപ്പിടം ഒന്നാം നിരയിലൊരുക്കിയപ്പോള്‍ ഹാരിയെ മൂന്നാം നിരയിലേക്ക് മാറ്റിയതും പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കാണ് രാജകീയപദവികള്‍ ഉപേക്ഷിച്ച ഹാരി ഒറ്റയ്ക്ക് എത്തിയത്. രാജകീയപദവികള്‍ ഉപേക്ഷിച്ച് യുഎസിലെ കലിഫോര്‍ണിയയിലാണ് ഹാരിയും മേഗനും താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News