കേറ്റിന് സമാധാനത്തോടെ രോഗമുക്തി ലഭിക്കട്ടേയെന്ന് ഹാരിയും മേഗനും

കാന്‍സര്‍ രോഗബാധിതയാണെന്ന് അറിയിച്ചതിന് പിന്നാലെ വെയില്‍സ് രാജകുമാരി കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. സ്വകാര്യതയില്‍ സമാധാനത്തോടെ രോഗമുക്തി ലഭിക്കട്ടെയെന്നാണ് ഹാരിയും മേഗനും ആശംസിച്ചത്. പ്രിന്‍സസ് ഒഫ് വെയില്‍സ് കാതറീന്റെ വീഡിയോ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പിന്തുണയുമായി എത്തിയത്.

ALSO READ:  ‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

വെള്ളിയാഴ്ചയാണ് വീഡിയോ സന്ദേശത്തിലൂടെ ക്യാന്‍സര്‍ ബാധിതയാണെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതായും കേറ്റ് മിഡില്‍ടണ്‍ അറിയിച്ചത്. ക്രിസ്തുമസിന് ശേഷം കേറ്റ് പൊതു പരിപാടികളില്‍ കേറ്റ് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനിടയില്‍ കുട്ടികളുമായി നില്‍ക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തിയതുമായി ബന്ധപ്പെട്ടും ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത കേറ്റ് പുറത്തുവിട്ടത്.

ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാന്‍സറാണെന്ന് കേറ്റ് തിരിച്ചറിഞ്ഞത്. ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചു. ക്യാന്‍സര്‍ രോഗികളായ ആരും തന്നെ നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: കെജ്‍രിവാളിന്റെ അറസ്റ്റ്; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നും പ്രതിഷേധം

തന്റെ മക്കളായ ജോര്‍ജ്ജ്, ഷാര്‍ലെറ്റ്, ലൂയിസ് എന്നിവരോട് രോഗവിവരങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ബുദ്ധിമുട്ടിയെന്നും ഏറെ സമയം ഏടുത്തുവെന്നും കേറ്റ് തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. മുമ്പ് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News