ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ലേലത്തില്‍

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തിന്. ന്യൂയോര്‍ക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആര്‍ട്ട് കമ്പനിയാണ് ലേലം കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 31നു സെപ്റ്റംബര്‍ 14നുമിടെയാണ് ലേലം. 65 ലക്ഷം രൂപയാണ് ആദ്യ വില നിശ്ചയിച്ചിരിക്കുന്നത്.

ചാള്‍സ് രാജകുമാരനുമായുള്ള വിവാബ നിശ്ചയത്തിനു ശേഷം 1981ലാണ് ഡയാന രാജകുമാരി ഈ സ്വറ്റര്‍ ആദ്യമായി അണിയുന്നത്. ഒരു പോളോ മത്സരത്തിന് വന്നപ്പോഴായിരുന്നു അത്. ചുവപ്പില്‍ നിറയെ വെളുത്ത ആട്ടിന്‍ കുട്ടികളാണ് ഉള്ളത്. ഇതില്‍ ഒരു ആട്ടിന്‍ കുട്ടി കറുത്ത നിറത്തിലാണ്. രാജകുടുംബാംഗങ്ങളില്‍ നിന്നും എപ്പോഴും വ്യത്യസ്തമായ ഡയാനയുടെ വ്യക്തിത്വമാണ് ഡിസൈന് പിന്നില്‍. സാലി മ്യൂര്‍, ജൊവാന്ന ഒസ്‌ബോണ്‍ എന്നിവരാണ് ഡയാന രാജകുമാരിക്ക് വേണ്ടി സ്വറ്റര്‍ ഡിസൈന്‍ ചെയ്തത്.

Also Read: യുഎഇ യില്‍ പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

‘പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തുന്നത്. 1981ലാണ് ഡയാന രാജകുമാരി ഇത് ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്‌ബോണ്‍ എന്നീ ഡിസൈനേഴ്‌സാണ് ഈ സ്വറ്റര്‍ ഡിസൈന്‍ ചെയ്തത്’ എന്നും സോത്ത്ബീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News