വിംബിള്‍ഡന്‍ പോരാട്ട വേദിയില്‍ പൊരുതലിന്റെ പുഞ്ചിരിയുമായി വെയില്‍സ് രാജകുമാരി

അര്‍ബുധ ബാധ സ്ഥിരീകരിച്ച വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ട്ടണിന് വിംബിള്‍ഡന്‍ ടെന്നീസ് ഫൈനല്‍ വേദിയില്‍ ഉജ്ജ്വല സ്വീകരണം. രോഗബാധ സ്ഥിരീകരിച്ച ശേഷം വളരെ വിരളമായി മാത്രം പൊതുവേദികളില്‍ എത്താറുള്ള കേറ്റിനെ കാണികള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. വിംബിള്‍ഡന്‍ വേദിയായ സെന്റര്‍ ക്രൗണ്‍ ടെന്നീസ് കോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡന്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനല്‍ കാണാനായാണ് വെയില്‍സ് രാജകുമാരി എത്തിയിരുന്നത്. തുടര്‍ന്ന് വിംബിള്‍ഡന്‍ പുരുഷവിഭാഗം കിരീട ജേതാവായ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം നല്‍കിയതും കേറ്റ് തന്നെ. ജൂണില്‍ ചാള്‍സ് രാജാവിന്റെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ടുള്ള പൊതുപരിപാടിയിലാണ് നേരത്തെ കേറ്റ് അവസാനമായി പങ്കെടുത്തിരുന്നത്.

ALSO READ: ആസിഫ് അലി-രമേഷ് നാരായണന്‍ വിവാദം, രമേഷ് നാരായണന്റേത് തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞ പ്രവൃത്തിയും; ഹരീഷ് വാസുദേവന്‍

കടുത്ത ടെന്നീസ് ആരാധികയും ടെന്നീസ് കളിക്കാരിയുമായ കേറ്റ് സെര്‍ബിയയുടെ നെവോക് ജോക്കോവിച്ചും സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസും തമ്മിലുള്ള പോരാട്ടം കാണുതിനായാണ് വിംബിള്‍ഡന്‍ വേദിയിലെത്തിയത്. പര്‍പ്പിള്‍ നിറമുള്ള സാഫിയ ഗൗണണിഞ്ഞെത്തിയ കേറ്റ് ഏറെ സന്തോഷവതിയായാണ് മല്‍സരത്തിലുടനീളം കാണപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേറ്റ് മിഡില്‍ട്ടണ്‍ തനിയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചതിനെക്കുറിച്ചും കീമോതെറാപ്പിയിലൂടെ താന്‍ കടന്നുപോകുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞത്. ചാള്‍സ് മൂന്നാമന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അറിയിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് കേറ്റും അസുഖബാധിതയാണെന്നുള്ള വിവരം പുറംലോകം അറിയുന്നത്. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനു ശേഷം ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു കേറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News