ആരംഭഘട്ടത്തിലുള്ള കീമോ ആരംഭിച്ചു, ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ: വെളിപ്പെടുത്തൽ വീഡിയോ

ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ തന്നെയാണ് ഇക്കാര്യം ലോകത്തോട് പങ്കുവെച്ചത്. കീമോ തെറാപ്പി അടക്കമുള്ള ചികിത്സകൾ നടക്കുന്നതായും ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് തനിക്ക് ക്യാൻസർ സ്ഥിരികരിച്ചതെന്നും കാതറീൻ വെളിപ്പെടുത്തി.

ALSO READ: കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

ഉദരശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികൾ ഫെബ്രുവരി മാസത്തിൽ തന്നെ ആരംഭിച്ചതായും കാതറിൻ വിഡിയോയിൽ വ്യക്തമാക്കി. ക്യാൻസർ രോഗികളായ ആരും തന്നെ നിങ്ങൾ തനിച്ചാണെന്ന് കരുതരുതെന്നും, ജീവിതത്തിൽ നിങ്ങൾക്കുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വിഡിയോയിൽ പറഞ്ഞു.

ALSO READ: പൗരത്വ നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല, നൈറ്റ് മാർച്ച് നടത്തുന്ന യുഡിഎഫ് സ്ഥാനാർഥികൾ മുമ്പ് പകൽ സമയത്ത് മിണ്ടാത്തവർ ആണ്: മന്ത്രി മുഹമ്മദ് റിയാസ്

മക്കളോട് ക്യാൻസറിന്റെ കാര്യങ്ങൾ വിശദമാക്കാൻ ഏറെ ബുദ്ധിമുട്ടും സമയവും ഏടുത്തുവെന്നും കാതറിൻ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. ഫെബ്രുവരിയിലാണ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചത്. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രാജാവിന്റെ രോഗവിവരം പരസ്യപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News