ഹരിയാനയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർക്കാർ

ഹരിയാനയിലെ ജിൻഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അമൃത്സറിലെക്ക് വിനോദയാത്രക്ക് പോയപ്പോഴാണ് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രിൻസിപ്പലിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിന്‍ഡിലെ സർക്കാർ സീനിയർ സെക്കണ്ടറി സ്കൂളിലെ കർതാർ സിംഗ് എന്ന പ്രിന്‍സിപ്പലിനെതിരെയാണ് ഹരിയാന സർക്കാരിന്റെ നടപടി.

പരാതി ഉയർന്നതിന് പിന്നാലെ പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തുടർന്ന് 9, 10,11,12 ക്ലാസുകളിലെ 390 കുട്ടികളോട് സംസാരിച്ചതിന് ശേഷമാണ് കമ്മിറ്റി പ്രിന്‍സിപ്പലിനെതിരായ തീരുമാനമെടുത്തത്. പതിനഞ്ച് വിദ്യാർത്ഥിനികൾ എഴുതിയ അഞ്ച് പേജ് പരാതിയെ തുടർന്നുള്ള അന്വേഷണമാണ് പ്രിന്‍സിപ്പലിന്റെ ക്രൂരത പുറത്ത് കൊണ്ട് വന്നത്. വിദ്യാർത്ഥിനികളെ ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തിയും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിൽ വിശദമാക്കിയിരുന്നു. 60 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കേസ് എടുത്തത് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥിനികള്‍ പരാതിയുമായി എത്തുകയായിരുന്നു. 142 വിദ്യാർത്ഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയത്.

also read: ജോർജ്‌കുട്ടിയെ പൂട്ടാൻ സേതുരാമയ്യർ വന്നാലോ? ദൃശ്യം മൂന്നാം ഭാഗത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു? പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സംസ്ഥാന വനിതാ കമ്മീഷന്‍റെ നിർദ്ദേശപ്രകാരം നവംബർ 6ാം തിയതിയാണ് പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ മാസത്തിൽ സ്കൂളില്‍ ലഭിച്ച പരാതി വനിതാ കമ്മീഷനിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 30 ഓടെയാണ് വനിതാ കമ്മീഷന്‍ തുടർ നടപടികൾ സ്വീകരിച്ചത്. അറസ്റ്റിലായ പ്രധാന അധ്യാപകനെ ഒക്ടോബർ 27 ന് വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

also read: വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വം; മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥിനികളെ ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തിയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി വിശദമാക്കിയിരുന്നു. 60 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കേസ് എടുത്തത് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥിനികള്‍ പരാതിയുമായി എത്തുകയായിരുന്നു. 142 വിദ്യാർത്ഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News