യുപിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കസേരയോടെ പുറത്തുതള്ളി; വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പാളിനെ ബലം പ്രയോഗിച്ച് പുറത്താക്കുന്ന വീഡിയോ വൈറല്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നായിരുന്നു നടപടി. നഗരത്തിലെ ബിഷപ്പ് ജോണ്‍സണ്‍ ഗേള്‍സ് സ്‌കൂള്‍ ആന്‍ഡ് കോളേജിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ALSO READ:  ‘കാര്യവട്ടത്തെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിഞ്ഞു’; ഹോസ്റ്റലിൽ ഇടിമുറിയില്ല, സാൻജോസിന് മർദനമേറ്റിട്ടില്ല; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ഈവര്‍ഷം ഫെബ്രുവരിയിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായത്. യുപിപിഎസ്‌സി റിവ്യു ഓഫീസര്‍ – അസിസ്റ്റന്റ് റിവ്യു ഓഫീസര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്റ്റാഫ് അംഗം വിനീത് ജസ്വന്ത് എന്നൊരാളെ പിടികൂടിയിരുന്നു. അതിനിടയിലാണ് പ്രിന്‍സിപ്പാളായ പരുള്‍ സോളമന്റെ ബന്ധവും പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നാണ് ലക്‌നൗ സഭയെ പ്രതിനിധീകരിക്കുന്ന ബിഷപ്പ് ഡാന്‍ അറിയിച്ചു. മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പറിന്റെ ചിത്രം പകര്‍ത്തി ഫെബ്രുവരി 11ന് പരീക്ഷ നടുക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ്, രാവിലെ 6.30ന് പുറത്ത് വിട്ടുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്രെഷറിയില്‍ നിന്നും സ്‌കൂളിലേക്ക് ചോദ്യപേപ്പര്‍ എത്തിക്കുന്നതിനിടയിലായിരുന്നു സംഭവം.

ഇതോടെയാണ് പരുള്‍ സോളമനെതിരെ സ്‌കൂള്‍ സ്റ്റാഫ് ഒരുമിച്ച് എത്തി പദവി ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടത്. അവര്‍ അത് എതിര്‍ത്തതോടെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. ഇതുവരെ പത്തോളം പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പ്രിന്‍സിപ്പാളിന്റെ പേരും വന്നതോടെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍ നിന്നൊഴിയാന്‍ ഇവര്‍ തയ്യാറായില്ല. പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ കേറി ഇവര്‍ അകത്തുനിന്നും കുറ്റിയിടുകയും ചെയ്തു. മറ്റ് സ്‌കൂള്‍ സ്റ്റാഫുകളെത്തി കതക് തള്ളിത്തുറന്നാണ് ഇവരെ പുറത്താക്കിയത്.

ALSO READ: ‘ഹൃദയത്തിൽ തന്നെയാണ് എസ്എഫ്ഐ’, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി ആധികാരിക വിജയം

അതേസമയം തന്നെ പുതിയ പ്രിന്‍സിപ്പാളായി ഷേര്‍ളി മാസേ എന്ന പുതിയ ആളെ നിയമിക്കുകയും ചെയ്തു. ഇവര്‍ ചുമതലയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം പ്രിന്‍സിപ്പാളായിരുന്ന സമയം സ്‌കൂളില്‍ നിന്നും പരുള്‍ സോളമന്‍ 2.4കോടി വെട്ടിച്ചതായും ആരോപണം ഉയരുന്നുണ്ട്.

View this post on Instagram

A post shared by Jist (@jist.news)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here