ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം

കേന്ദ്ര ബജറ്റിന് തൊട്ടുമുൻപ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന് 12.50 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. 1924.50 രൂപയിൽ നിന്ന് 1937 രൂപയായി വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പാചകവാതക സിലിണ്ടർ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സർക്കാരിന്റെ അവസാന ബജറ്റ് നടക്കാനിരിക്കെയാണ്‌ ഈ ഇരുട്ടടി.

Also Read: നിയമസഭാ സമ്മേളനം; ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും

രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റാണ് ഇന്ന് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞദിവസം നടന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നയപ്രഖ്യാപനം രാഷ്‌ട്രപതി പാർലമെൻറിൽ നടത്തിയിരുന്നു. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും.

Also Read: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്

അതേസമയം രാജ്യം നേരിടുന്ന പ്രശ്നങ്ങളെയൊക്കെ അവഗണിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രണ്ടാം മോദി സർക്കാരിന്റെ അവസാന നയപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പ്രധാന പ്രശ്നങ്ങളായ മണിപ്പൂരോ, തൊഴിലില്ലായ്മയോ ഇതുവരെ രാഷ്‌ട്രപതി സൂചിപ്പിക്കുക പോലും ചെയ്തില്ല. രാജ്യത്തിൻറെ നിർണായകവിഷയങ്ങളെല്ലാം മറന്നുകൊണ്ട് ആയിരുന്നു നയപ്രഖ്യാപനം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News