സീതയെ കണ്ടെത്താൻ പോയി..പിന്നെ ആ പരിസരത്ത് കണ്ടിട്ടില്ല: ഹരിദ്വാർ ജില്ലാ ജയിലിൽ നടന്ന നാടകത്തിനിടെ തടവുകാർ രക്ഷപെട്ടു

haridwar

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് രണ്ട് തടവുകാർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ജയിലിൽ നടന്ന രാമലീല നാടകത്തിൽ വേഷമിട്ട രണ്ട് പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടിയത്. ഇതിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്.

ALSO READ; കമലയ്ക്കുവേണ്ടി പാട്ടുപാടി എആർ റഹ്മാൻ: മ്യൂസിക് വീഡിയോ ഉടൻ പുറത്തിറങ്ങും

ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശിയായ പങ്കജ്, യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ജയിൽ ചാടിയത്. രാമലീല നാടകത്തിലെ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഈ രംഗത്തിനിടെയാണ് ഇവർ ജയിൽ ചാടിയത്. രംഗം അവസാനിച്ചിട്ടും ഇവർ തിരികെ വരാഞ്ഞതോടെയാണ് ഇവർ മുങ്ങിയ വിവരം ജയിൽ അധികൃതർക്ക് അറിയാൻ കഴിഞ്ഞത്.

ALSO READ; കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി തർക്കം; മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

അതേസമയം ഇവർക്കുവേണ്ടി നഗരത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുകയാണ് ഹരിദ്വാർ പൊലീസ്. ഇതിനൊപ്പം ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News