സലാറിന്റെ ആഘോഷവേളയിൽ ഒത്തുചേർന്ന് പൃഥ്വിയും പ്രഭാസും

സലാറിന്റെ വിജയാഘോഷം കളറാക്കി സിനിമയുടെ അണിയറപ്രവർത്തകർ. സംവിധായകൻ പ്രശാന്ത് നീൽ, നിർമാതാവ് വിജയ് കിരണ്ടൂർ, പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവരും ആഘോഷത്തിൽ പങ്കാളികളായി. പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബ്ലോക്ബസ്റ്റർ സലാർ എന്നെഴുതിയ കേക്ക് ആണ് സലാർ ടീമിന് വേണ്ടി പൃഥ്വിയും പ്രഭാസും ചേർന്ന് മുറിച്ചത്. ശ്രുതി ഹാസൻ ആണ് നായിക.

ALSO READ: അഭിനയം ഒരു രക്ഷയുമില്ല; ശക്തമായ ചിത്രം ഒരുപാടിഷ്ടമായി; കാതലിലെ തങ്കനെ തേടി ഗൗതം മേനോന്റെ സന്ദേശം

സലാർ എന്ന ബ്രമാണ്ഡ ചിത്രം ഡിസംബർ 22നാണ് തിയറ്ററുകളിലെത്തിയത്. ഇതിനോടകം 650 കോടിയാണ് ചിത്രം വാരിക്കൂട്ടിയ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കെജിഎഫിനും കാന്താരയ്ക്കും ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് സലാർ നിർമിച്ചത്.ആദ്യ ദിന കളക്ഷൻ തന്നെ റെക്കോര്‍ഡിട്ട മലയാളത്തിലും സലാർ വലിയ വിജയമായിരുന്നു. 4.65 കോടിയായിരുന്നു കേരളത്തിലെ കളക്ഷൻ. കർണാടകയിൽ 11.60 കോടി, നോർത്ത് ഇന്ത്യയിൽ 18.6 കോടി, തമിഴ്നാട്ടിൽ 6.10 കോടി എന്നിങ്ങനെയായാണ് കളക്ഷൻ നിരക്കുകൾ.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്.

ALSO READ: അപ്പീലുമായി വന്ന് അഭിമാന നേട്ടം; ‘പട്ടുറുമാൽ’ താരത്തിന് കലോത്സവത്തിൽ മിന്നും വിജയം

സലാർ: പാർട് വൺ സീസ് ഫയർ എന്നാണ് രണ്ട് ഭാഗങ്ങളായെത്തുന്ന സലാറിന്റെ ആദ്യ ഭാഗത്തിന്റെ പേര്.

സംഗീതം സംവിധാനം രവി ബസ്രുറും ഛായാഗ്രഹണം ഭുവൻ ഗൗഡയുമാണ് നിർവഹിച്ചിരിക്കുന്നത്. മറ്റു താരങ്ങൾ ജഗപതി ബാബു, ഈശ്വരി റാവു തുടങ്ങിയവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News